കൊല്ലം: പരവൂരില്‍ ആത്മഹത്യചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പില്‍. മറ്റൊരു എപിപിക്കെതിരെ വിവരാവകാശ അപേക്ഷ കൊടുത്തത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും എന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചു. ജോലിചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി മാനസികമായി തളര്‍ത്തിയെന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

ജോലിസ്ഥലത്തെ സമ്മര്‍ദം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സഹപ്രവര്‍ത്തകര്‍. കടുത്തമാനസിക സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് അനീഷ്യ മരിക്കുന്നതിന് മുന്‍പ് തയാറാക്കി ഏറ്റവും അടുപ്പമുളളവര്‍ക്ക് അയച്ചുകൊടുത്തത്. ഒപ്പം ജോലി ചെയ്യുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോലിക്ക് ഹാജരാകാതിരിക്കാന്‍ തക്കവണ്ണം താന്‍ സഹായിക്കാത്തതിന് സഹപ്രവര്‍ത്തകര്‍ അപമാനിച്ചു. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെയും പരാമര്‍ശമുണ്ട്. തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അനീഷ്യയുടെ വാക്കുകള്‍.

ഇക്കാര്യങ്ങള്‍ വിശദമായി എഴുതിയിരുന്ന ഡയറിയും പൊലീസിന് ലഭിച്ചു. സമൂഹമാധ്യമങ്ങളിലും കുറിപ്പെഴുതിയിട്ട ശേഷമാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയില്‍ എസ് അനീഷ്യ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *