തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ചെല്ലാനം സ്വദേശി ജോണ്‍സണാണ് കൊലപാതകം നടത്തിയത് . ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍ . കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

അക്രമത്തിന് പദ്ധതിയിട്ട് ജോണ്‍സണ്‍ പെരുമാതുറയില്‍ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചന.

Leave a Reply

Your email address will not be published. Required fields are marked *