വൈകല്യകൾക്ക് മുന്നിൽ തളർന്നിരിക്കാൻ തയാറല്ല ആലപ്പുഴ സ്വദേശി ഡോ. സിജു.സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായി ഏഴു വർഷമായി വീൽചെയറിലാണ് ഇദ്ദേഹത്തിൻ്റെ ജീവിതം. ഹോമിയോപ്പതി ഡോക്ടറായ ഇദ്ദേഹത്തിന്റെ ‘ഇൻഷ’ കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയിരുന്നു. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആ ചിത്രത്തിനു ശേഷം “റിട്ടേൺ ടു കശ്മീർ” എന്ന ചിത്രത്തിൻറെ അവസാന മിനുക്ക് പണികളിലാണ്. ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നതിനായി ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം ഇനിയും വേണം. ആ സ്വപനത്തിനു വേണ്ടിയാണ് കെ.എൽ.എഫ് വേദിയിൽ എത്തിയിരിക്കുന്നത്.‘വീൽ ടു റീൽ – എ ഡ്രീം ജേണി’ എന്ന പുസ്തകത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ സ്റ്റാളിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. കെ.എൽ.എഫ് വേദിയിലെ അധികൃതർ സിജുവിന്റെ സ്വപനത്തിനു നിറം പകരുമെന്ന പ്രതീക്ഷയിലാണ്.ഏതാണ്ട് പത്തോളം ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചിട്ടുണ്ട്.ചെറുപ്പത്തിൽ നാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റ് 30 വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തുന്നതാണു റിട്ടേൺ ടു കശ്മീർ’ ചിത്രത്തിൻ്റെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *