മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ അപകടത്തില്‍ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജല്‍ഗാവില്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്‌നൌവില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്റെ വീലുകളില്‍ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ചങ്ങല വലിക്കുകയും പുറത്തേക്ക് ചാടുകയുമായിരുന്നു.B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്.

ട്രെയിനില്‍ നിന്ന് ചാടിയ ശേഷം ഇവരില്‍ കുറച്ചുപേര്‍ തൊട്ടടുത്ത ട്രാക്കില്‍ വീഴുകയും, അതേസമയം കടന്നുപോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയുടെ ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പ് നല്‍കി. വ്യാജ മുന്നറിയിപ്പ് നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *