കേരള ലിറ്ററേച്ചർ വേദിയിലെത്തുന്നവർക്ക് കൗതുകമായി കുട്ടികൾ നിർമ്മിച്ച കുഞ്ഞൻ റോബോർട്ട്. നടക്കാവ് ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളായ ഫാത്തിമ, സ്വാതിഹ, സെൻഹ, എന്നിവർ ചേർന്നാണ് റോബോട്ട് നിർമ്മിച്ചത്. വിദ്യാഭ്യാസ ആവശ്യത്തിനായാണ് ഇവർ റോബോട്ട് നിർമ്മിച്ചിരിക്കുന്നത്. മുമ്പിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ സ്വയം തിരിച്ചറിഞ്ഞ് വഴി മാറി പോകുന്ന രീതിയിലാണ് നിർമ്മിച്ചത്. കളർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പച്ച സെൻസർ ചെയ്താൽ മുന്നോട്ടേയ്ക്ക് നീങ്ങുകയും മഞ്ഞ സെൻസർ ചെയ്താൽ വട്ടത്തിൽ കറങ്ങും. ചുവപ്പ് സ്റ്റോപ്പ് ആവും. നീല സെൻസർ ചെയ്താൽ മറ്റ് വശത്തേക്ക് നീങ്ങും.പൂർണ പിന്തുണയുമായി അധ്യാപകൻ മുഹമ്മദ് ഷാൻ നിർമ്മാണ വേളയിൽ കൂടെയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *