കുട്ടികളില്‍ വായനശീലം കുറയുന്നതായാണ് കാണാനാകുന്നത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ അമിത ഉപയോഗം വായനശീലം കുറയ്ക്കുന്നതിന് കാരണമാകുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു.
സിറ്റി ഓഫ് ലിറ്ററേച്ചര്‍’ എന്ന പദവി ലഭിച്ച കോഴിക്കോടിനെ അതിന്റെ പൂര്‍ണത്തിയില്‍ എത്തിക്കാന്‍ വേണ്ടി റോറ്ററാക്റ്റ്
ക്ലബ്ബ് കോഴിക്കോട് ‘ബുക്ക് ഫോര്‍ എ ചെയ്ഞ്ച്’ എന്ന പദ്ധതി സംഘടിപ്പിച്ചു. ഇതിന്റെ പ്രധാനം ലക്ഷ്യം വായനശീലം വര്‍ദ്ധിപ്പിക്കുക എന്നതാണ്.
വായന ശീലം വളര്‍ത്താന്‍ വേണ്ടി ജനങ്ങളില്‍ നിന്നും എഴുതുകാരില്‍ നിന്നും നേരിട്ട് പുസ്തകങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ സ്‌കൂളിലെ ലൈബ്രറിയിലും നാട്ടില്‍ പുറത്തെ ലൈബ്രറിയിലും പുസ്തകങ്ങള്‍ എത്തിക്കുക. കൂടാതെ സോഷ്യല്‍മീഡിയയിലുടെ കിട്ടിയ പുസ്തകള്‍ ആവശ്യക്കാര്‍ക്ക് സോഷ്യല്‍മീഡിയ വഴി നല്‍കും. ഇതിന്റെ ഭാഗമായി be my book friend എന്ന കമ്മ്യൂണിറ്റിയും സോഷ്യല്‍മീഡിയയില്‍ ഉണ്ട്.
കവിയത്രി കനകം കെ തന്റെ കവിത സമാഹാരവും യു എസ് എഴുത്തുകാരി L.A Barintz തന്റെ പുസ്തകവും റോറ്ററാക്റ്റ് പ്രസിഡന്റ് ഷെറീന്‍ താരികിന് നല്‍കി.