കുരുവട്ടൂർ: ഗ്രാമ പഞ്ചായത്തും കേരള എക്സൈസ് വിമുക്തി മിഷനും കുരുവട്ടൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി റസിഡൻസ് അസോസിയേഷൻ, വിവിധ ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവർക്കായ് ലഹരി വിരുദ്ധ ബോധ വൽക്കരണ സംഗമം സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദ ഹസൻ, പഞ്ചായത്ത് സെക്രട്ടറി ഗോപികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.സി മുഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ മോഹനൻ അരീക്കര, ഷൈജു പറമ്പടം തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.

മുഴുവൻ വാർഡുകളിലും ലഹരി വിരുദ്ധ സ്ക്വാഡ് രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിഷ്ണുപ്രിയ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ താഴൊടിയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *