ഉത്തർ പ്രദേശിലെ ഖുഷി നഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ തൽക്ഷണം മരിച്ചു. രണ്ട്ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിനു മുന്നിലേക്ക് ആരോ എറിഞ്ഞ മിഠായി എടുത്ത് കഴിച്ച കുഞ്ഞുങ്ങൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളുടെ കുടുംബത്തിന് സഹായമെത്തിക്കാന്‍ നിര്‍ദേശം നൽകി. വേഗത്തിൽ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇത് മരണകാരണമായിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.