വിമാനയാത്രക്കിടെ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്ന സഹയാത്രികെന്റെ മുഖം ഇടിച്ച് പരത്തി മുന്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ മൈക്ക് ടൈസണ്‍. ജെറ്റ്ബ്ലൂ വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് സംഭവത്തില്‍ ദൃശ്യം പുറത്തുവിട്ടു. വിമാനത്തില്‍ കയറിയത് മുതല്‍ സഹയാത്രികന്‍ മൈക്ക് ടൈസണെ പ്രകോപിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ് ദൃശ്യത്തില്‍ വ്യക്തമാകുന്നത്. ആദ്യം സൗഹൃദം കാണിച്ച മൈക്ക് ടൈസണ്‍ പിന്നീട് ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെയാണ് ഇടിച്ചിട്ടതെന്ന് ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് പറയുന്നു.യാത്രക്കാരന്‍ മൈക്ക് ടൈസണ് നേരെ കുപ്പിയെറിഞ്ഞതിനെ തുടര്‍ന്നാണ് ഇടിച്ചതെന്ന് താരത്തിന്റെ വാക്താവ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.
ബുധനാഴ്ച നടന്ന സംഭവത്തില്‍ ടൈസണ്‍ ഇടിച്ചിട്ട യാത്രികന് മുഖത്ത് ചതവേറ്റിട്ടുണ്ട്. രക്തസ്രാവം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *