രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. ജനങ്ങള്‍ ആലോചിക്കേണ്ട വിഷയമാണെന്നും അത് കൃത്യമായി ജനങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ നെഹ്‌റു കുടുംബത്തോട് കൂട്ടിച്ചേര്‍ത്ത് പറയാനുള്ള അര്‍ഹതയില്ല.
പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യാത്തതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും പിവി അന്‍വര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.