സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയിൽ നിന്ന് 1,12,600 രൂപയായും, ഗ്രാമിന് 14,185 രൂപയിൽ നിന്ന് 14,075 രൂപയായും താഴ്ന്നു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്വർണ വിപണിയിൽ ഉണ്ടായ ഈ വലിയ മാറ്റം സാധാരണക്കാരായ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *