കോഴിക്കോട്: കെ.എന്‍.എം യുവ ഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള വെളിച്ചം, ബാലവെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ പതിനഞ്ചാമത് സംഗമവും അവാര്‍ഡ് ദാനവും മെയ് 25 ( ശനി) ന് കോഴിക്കോട്ട് നടക്കും. ‘ക്വുര്‍ആന്‍ നേരിന്റെ നേര്‍വഴി’ എന്ന ശീര്‍ഷകത്തിലാണ് സംഗമം നടക്കുന്നത്.

ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മഹത് സന്ദേശങ്ങളെ അറിയാനും പഠിക്കാനുമുതകുന്നതാണ് വെളിച്ചം പഠനദ്ധതി. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് പഠിതാക്കളാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷ എഴുതുന്നത്.ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായി മര്‍ഹൂം മുഹമ്മദ് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവരണ സമാഹാരത്തിലെ ആയത്തുകള്‍ ഉള്‍പ്പെടുന്ന പരിഭാഷയെ അവലംബമാക്കിയാണ് ഖുര്‍ആന്‍ പഠന പദ്ധതി നടന്നു വരുന്നത്. കേരളത്തിന് പുറമെ ബാംഗ്ലൂര്‍,ലക്ഷദ്വീപ്,വിദേശ രാജ്യങ്ങളായ ഒമാന്‍, യു.എ.ഇ,ഖത്തര്‍,സൗദി അറേബ്യ,ബഹറൈന്‍,കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളും പഠനത്തിലും പരീക്ഷയിലും പങ്കാളികളായി. അരലക്ഷം പഠിതാക്കളില്‍ മുഴുവന്‍ മാര്‍ക്കും നേടിയവര്‍ക്ക് സമ്മാനങ്ങളും പ്രശസ്തി പത്രവും സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും.
ഒരു വര്‍ഷത്തില്‍ മൂന്നുഘട്ടങ്ങളിലായി പരീക്ഷ നടക്കും. വെളിച്ചം പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയവരില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ക്ക് ഇരുപത്തിഅയ്യായിരം, പതിനയ്യായിരം, പതിനായിരം എന്നീ രൂപത്തിലും ബാലവെളിച്ചം പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ക്ക് പതിനായിരം, അയ്യായിരം, രണ്ടായിരത്തി അഞ്ഞൂറ് എന്നീ രൂപത്തിലും വെളിച്ചം റിവാര്‍ഡ് ഓഡിയോ പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് പതിനായിരം ,അയ്യായിരം , രണ്ടായിരത്തി അഞ്ഞൂറ് എന്നീ രൂപത്തിലും ക്യാഷ് അവാര്‍ഡും പ്രസ്തുത സമ്മേളനത്തില്‍ നല്‍കും. ഉന്നത വിജയികള്‍ക്ക് സംസ്ഥാന, ജില്ല. മണ്ഡലം, ശാഖ തലത്തില്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്യും.
പഠിതാക്കളുടെ സംസ്ഥാന സംഗമം കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. ഐ.എസ്.എം പ്രസിഡണ്ട് ശരീഫ് മേലേതില്‍, ജന:സെക്രട്ടറി ശുക്കൂര്‍ സ്വലാഹി, ട്രഷറര്‍ കെ.എം.എ അസീസ് ഭാരവാഹികളായ ഡോ: ജംഷീര്‍ ഫാറൂഖി,ബരീര്‍ അസ് ലം ,റഹ് മത്തുല്ല സ്വലാഹി,ജലീല്‍ മാമാങ്കര കെ. എന്‍.എം, ഐ.എസ്.എം ജില്ലാ ഭാരവാഹികളായ സി.മരക്കാരുട്ടി അബ്ദുസ്സലാം വളപ്പില്‍, ജുനൈദ് സലഫി, ഹാഫിദുര്‍റഹ്‌മാന്‍ മദനി സംസാരിക്കും. ചുഴലി സ്വലാഹുദ്ദീന്‍ മൗലവി, ഷാഹിദ് മുസ് ലിം ഫാറൂഖി, ഉനൈസ് പാപ്പിനിശ്ശേരി എന്നിവര്‍ വിഷയാവതരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *