കൊച്ചി: പെരിയാറിന് പുറമേ എറണാകുളം ചിത്രപ്പുഴയിലും മീനുകള്‍ ചത്തുപൊങ്ങി. വ്യവസായശാലകള്‍ക്കടുത്തുളള ഭാഗത്താണ് മീനുകള്‍ ചത്തുപൊങ്ങിയത്. പെരിയാറിന്റെ പ്രധാന കൈവഴികളിലൊന്നാണ് ചിത്രപ്പുഴ. ചിത്രപ്പുഴയുടെ ഇരുമ്പനം,തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് മീനുകള്‍ ചത്തുപൊന്തിയത്. ഈ ഭാഗങ്ങളില്‍ നിരവധി വ്യവസായ ശാലകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

അതേസമയം,പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന് കണ്ടെത്തല്‍. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോര്‍ഡിനും ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *