മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ടര്‍ബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ടര്‍ബോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.കേരളത്തില്‍ നിന്ന് ടര്‍ബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്ത കേരള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020