മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നാല് മാസത്തേക്ക് കൂടി വിലക്ക് നീട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.എസ്എഫ്‌ഐഒ കുറ്റപത്രം പൊലീസ് റിപ്പോര്‍ട്ടല്ലെന്നായിരുന്നു സിഎംആര്‍എല്‍ വാദിച്ചത്. അതിനെ പരാതിയായി മാത്രം കണക്കാക്കണം. അതുകൊണ്ട് തന്നെ കോടതി എതിര്‍കക്ഷിയെ കൂടി കേള്‍ക്കണം. അല്ലാതെ സമന്‍സ് അയക്കുന്നത് നിയമവിരുദ്ധമാണെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെയല്ല നടപടികളെയാണ് ചോദ്യം ചെയ്യുന്നതെന്നും സിഎംആര്‍എല്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ്ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണന്‍ നാല് മാസത്തേക്ക് കൂടി സ്‌റ്റേ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *