തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയിൽ ഇരിക്കവേയാണ് പുതിയ നിയമനം.
2003 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു. ഖേൽക്കർ കർണാടക സ്വദേശിയാണ്. 2024 ഡിസംബർ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്.
ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ, വിവിധ ജില്ലകളിൽ ജില്ലാകളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ കണ്ണൂർ കളക്ടർ ആയിരിക്കെ മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിനു അർഹനായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് 20 പേരെ നിയമിച്ച് ഉത്തരവിറങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു ആണ് മീഡിയ സെക്രട്ടറി. സീജി ജി.എസ് ആണ് പ്രസ് സെക്രട്ടറി. കെ.പി.കെ തിലകൻ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്. അതേസമയം, പൊളിറ്റിക്കൽ സെക്രട്ടറിയെ ഇതുവരെ നിയമിച്ചിട്ടില്ല.
പേഴ്സണൽ സ്റ്റാഫിന്റെ പേര്, തസ്തിക
ടി. ശ്രീകുമാർ – സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
ജി.എസ് സീജി – പ്രസ് സെക്രട്ടറി
റോയ് മാത്യൂസ്- മീഡിയ സെക്രട്ടറി
കെ.പി.കെ തിലകൻ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
എ. അനീഷ്- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
എം.എസ് മോഹനചന്ദ്രൻ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
എം. പത്മകുമാർ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
പി.എ എബിമോൻ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
പി.എൻ മനോജ്കുമാർ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
എസ്.ജാഫർഖാൻ്- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
എ.ജയചന്ദ്രൻ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
ഒ.ടി പ്രകാശ്- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
ടി.സി വിനീത്- പേഴ്സണൽ അസിസ്റ്റന്റ്
എം.ബി സുരേഷ് ബാബു- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
എം.കെ പ്രശാന്ത്- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
വി.കെ കമറുദ്ദീൻ- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
കെ. ഹരിനാഥ്- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
എസ്. ജയകുമാർ- സെക്ഷൻ ഓഫീസർ
ടി.ഡി ജോസഫ്- ക്ലാർക്ക്
വി.ജെ ആഷിഫ്- ക്ലാർക്ക്
