കൊട്ടാരക്കര: കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍. ഡ്രൈവറെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു . ബോധപൂര്‍വം അലക്ഷ്യമായി വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പും ചുമത്തി.

കൊട്ടാരക്കര നീലേശ്വരം മുക്കോണി മുക്കില്‍ രാവിലെ 7 മണിക്കായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ അടക്കം എട്ടിലധികം പേര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. മണ്ണുമായി അമിതവേഗതയില്‍ വന്ന ലോറിയാണ് വിദ്യാര്‍ഥികള്‍ക്ക് മേലേക്ക് ഇടിച്ചുകയറിയത്. മൂന്നു പേരെ മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍, ഓയൂര്‍ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *