തൃശൂര്‍ ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. ആളൂര്‍ ആനത്തടം പീണിക്ക പറമ്പില്‍ രാജുവിന്റെ മകന്‍ ജൂവിനാണ് മരിച്ചത്. 16 വയസായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം.
പൊലീസ് ഡാന്‍സാഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് കുട്ടികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. ജൂണ്‍ 15ന് ആയിരുന്നു സംഭവം. പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം.
പരുക്കേറ്റ ജൂവിന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.
