കുന്ദമംഗലം: മയക്കുമരുന്നിനെതിരെ കേരള സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയുടെ വിജയത്തിന് വിദ്യാർഥികളുടെയും കായികതാരങ്ങളുടെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാരന്തൂർ പാറ്റേൺ വോളി അക്കാദമി ജനപ്രതിനിധികൾക്കും കായിക വിദ്യാർഥികൾക്കും ഒരുക്കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം കെ രാഘവൻ എംപി മുഖ്യാതിഥിയായി. പാറ്റേൺ പ്രസിഡന്റ് എൻ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച കായിക വിദ്യാർഥികളെയും കോച്ചുമാരെയും മന്ത്രി ആദരിച്ചു.
എം എ റസാഖ് മാസ്റ്റർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, ചീഫ് കോച്ച് സി യൂസഫ് എന്നിവരുൾപ്പെടെ നിരവധി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ജനറൽ സെക്രട്ടറി സി യൂസഫ് സ്വാഗതവും സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *