കോഴിക്കോട് കൂരാച്ചുണ്ടിൽ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് പ്രാഥമിക നിഗമനം.തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് സ്ഥിരീകരണം. എങ്കിലും ഭോപാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കൂ.

ഫാമിന് പത്ത് കിലോമീ‌റ്റർ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കർശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുക മാത്രമാണ് നിലവിൽ മുന്നിലുള‌ള വഴി. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *