ഉടുമ്പന്‍ചോലയില്‍ നാല് വയസ്സുകാരിയെ പഞ്ചായത്ത് കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല വെള്ളറക്കംപാറ കോളനിയില്‍ പരേതനായ പരമശിവം വീരലക്ഷ്മി ദമ്പതികളുടെ മകള്‍ ധരണി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

കുട്ടി കാല്‍വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുളത്തിന് സംരക്ഷണ വേലിയില്ലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *