തിരുവനന്തപുരം: പ്ലസ്ടു സേ ഇംപ്രൂവ്മെൻ്റ് പരീക്ഷഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

മൂന്ന് തവണയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി മാറ്റി വച്ചത്. ജൂലൈ മൂന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം പ്രസിദ്ധീകരിച്ചില്ല. കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലായിരുന്നു.

സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല. പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് മേഖലയിലെ പരീക്ഷകൾ വൈകി. സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസമായെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *