കൊച്ചി: ജോലിസ്ഥലത്തുനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ ഇറങ്ങിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി പി.ഡി. റോഡ് മുളങ്ങാട്ട് വീട്ടിൽ ജോസഫ് സേവ്യർ (41) ആണ് മരിച്ചത്. ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് പിന്നിലെ റെയിൽവേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഇരുചക്രവാഹനം സമീപത്തെ മെട്രോ സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

വർഷങ്ങളോളം വിദേശത്തായിരുന്ന ജോസഫ് സേവ്യർ കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്തുവരികയായിരുന്നു. സംഭവദിവസം ഉച്ചവരെ ആലുവ എടയപ്പുറത്തെ ജോലിസ്ഥലത്തുണ്ടായിരുന്ന ഇയാൾ, ഉച്ചഭക്ഷണം കഴിക്കാനായി പോയതിനുശേഷം തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പാട്ടുകാവ് റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *