മുംബൈ: മുംബൈയില്‍ സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പൊലീസ് ഭീഷണി. മുംബൈയില്‍ സമരത്തിനിടെ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ലഹരിക്കേസില്‍പ്പെടുത്തുമെന്നാണ് ഭീഷണി. പൊലീസ് ജീപ്പില്‍ വച്ചുളള ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍. 50 ഗ്രാം രാസലഹരി പോക്കറ്റില്‍ വച്ച് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ പങ്കുവച്ച് മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കമുളള നേതാക്കള്‍ രംഗത്തെത്തി.

അതേസമയം, സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു.
34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കള്‍ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷാസംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധികസേന വിന്യാസം. രാത്രിയില്‍ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *