കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. കുന്ദമംഗലം എംഎൽഎ പിടിഎ റഹീം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ കല്യാൺ ചക്രവർത്തി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സ്ഥലം മാറിപ്പോകുന്ന അദ്ദേഹത്തിനെ ചടങ്ങിൽ ഉപഹാരം സമർപ്പണം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ,പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ,കുടുംബശ്രീ ,സിഡിഎസ് പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രവർത്തകർ, തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *