ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി ഫൈനലിൽ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും. യുബിസി കൈനക്കരി FC ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വള്ളത്തിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ ഇതര സംസ്ഥാന തുഴച്ചിലുകാർ ഉണ്ടെന്നാണ് പരാതി.

ചട്ടപ്രകാരം ആകെ തുഴച്ചിലുകാരുടെ 25 ശതമാനം മാത്രമെ ഇതര സംസ്ഥാന തുഴച്ചിലുകാരെ നിയോഗിക്കാൻ അനുമതിയുള്ളു. എന്നാൽ ഇത് മറികടന്നുകൊണ്ടാണ് 41 ഓളം ഇതര സംസ്ഥാന തുഴച്ചിലുകാരെയാണ് യുബിസി FC വള്ളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരാതിയിൽ പരിശോധന തുടങ്ങി. പരാതി പരിശോധിച്ച ശേഷം മാത്രമേ ചുണ്ടൻ വള്ള ഫൈനൽ നടക്കുകയുളൂ. ആരോപണം തെളിഞ്ഞാൽ യുബിസി എഫ്സിയെ പുറത്താക്കും.

മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്. ഇതിൽ തന്നെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് യുബിസി FCയാണ്.

Leave a Reply

Your email address will not be published. Required fields are marked *