യുഎസിൽ ഫൈസർ വാക്സിൻ മൂന്നാം ഡോസിന് അനുമതി നൽകി. 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കുമാണ് മൂന്നാം ഡോസ് വാക്സിൻ ആദ്യം നൽകുന്നത്.18 വയസിന് മുകളില്‍ പ്രായമുള്ള കൊവിഡ് വൈറസ് ബാധ എല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള വ്യക്തികള്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കാം. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്.

എന്നാല്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമോയെന്ന് കൂടുതല്‍ പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനിക്കു. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ആണ് ഇതുസംബന്ധിച്ച് അനുമതി നല്‍കിയിരിക്കുന്നത്.

22 മില്യൺ ആളുകളാണ് അമേരിക്കയിൽ​ വാക്​സിനെടുത്ത്​ ആറ്​ മാസം പൂർത്തിയാക്കിയത്. 65 വയസിന്​ മുകളിലുള്ളവരാണ് ഇവയിൽ പകുതിയോളവും. ലോകാരോഗ്യസംഘടന ഉൾപ്പടെയുള്ളവർ വാക്​സിൻറെ ബൂസ്റ്റർ ഡോസ്​ നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *