കുന്ദമംഗലം: വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി നിർമ്മിച്ച് നൽകുന്ന 30 വീടുകളുടെ ധനശേഖരണാർത്ഥവും, നമ്മെ വിട്ട് പോയ പ്രിയ സഹപ്രവർത്തകൻ കലേഷേട്ടൻ്റെ കുടുംബത്തെ ചേർത്ത് നിർത്തുന്നതിന് യൂത്ത് കോൺഗ്രസ്സ് ഓഫർ ചെയ്ത 50000 എന്ന സഖ്യ സ്വരൂപിക്കുന്നതിൻ്റെ ഭാഗമായും യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന അച്ചാർ ചലഞ്ചിൻ്റെ മണ്ഡലം തല ഉദ്ഘാടനം ഡി.സി.സി ജന: സെക്രട്ടറി വിനോദ് പടനിലം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അരുൺലാൽ കെ അദ്ധ്യക്ഷം വഹിച്ചു. സുഗന്ധി എ.വി അച്ചാർ ചലഞ്ചിൽ ആദ്യ വിൽപന ഏറ്റ് വാങ്ങി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.വി. സംജിത്ത്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.ടി അസീസ്, ജില്ല വൈസ് പ്രസിഡണ്ട് റിനേഷ് ബാൽ, ജില്ല ജന: സെക്രട്ടറി അഡ്വ. ബിജു, കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ നെല്ലൂളി ബാബു, ടി.കെ ഹിതേഷ് കുമാർ, കെ.എസ്.യു പ്രിയദർശിനി സംസ്ഥാന കൺവീനർ അതുല്യ ജയാനന്ദ്, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ സി.പി രമേശൻ, സുനിൽദാസ്, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷൈജ വളപ്പിൽ, സാംസ്കാരിക സാഹിതി നിയോജക മണ്ഡലം സെക്രട്ടറി ദിനേശൻ കാരന്തൂർ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജന: സെക്രട്ടറി മനുമോഹൻ, മണ്ഡലം കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ, കുന്ദമംഗലം മണ്ഡലം KSSPA പ്രസിഡന്റ്, KSSPA സെക്രട്ടറിശിവാനന്ദൻ, എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ഉമർ മുക്താർ സ്വാഗതവും സുബീഷ് നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020