കുന്ദമംഗലം: പത്താമത് കുടുംബ സംഗമത്തിനായി ടീം മലേഷ്യ വയനാട്ടിലേക്ക്. വളരെ വ്യത്യസ്തമായ ‘ആനവണ്ടിയിലൊരു സർക്കീട്ട്’ എന്ന കുടുംബസംഗമ യാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ ജനശബ്ദം ചീഫ് എഡിറ്റർ സിബ്ഗത്തുള്ള നിർവഹിച്ചു. വയനാട്ടിലെ റെയ്ൻ കൺട്രി റിസോർട്ടിലാണ് സംഗമം നടക്കുന്നത്.

വ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ 2019, ഏപ്രിൽ 24 ന് മലേഷ്യയിലോട്ട് യാത്ര പോകാൻ തീരുമാനിക്കുകയും 16 ഓളം കുടുംബങ്ങൾ അടങ്ങുന്ന ഒരു സംഘം പുറപ്പെടുകയും ഉണ്ടായി. പിന്നീട് അതിൽ നിന്നും പുറപ്പെട്ട ആളുകളുടെ ഒരു കൂട്ടായ്മ രൂപപ്പെടുകയും അവർ നിരവധി രാജ്യത്തിനകത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും യാത്ര ചെയ്യുകയും ചെയ്തു.

9 ഓളം കുടുംബ സംഗമങ്ങൾ നിലവിൽ ടീം മലേഷ്യ വീടുകളിലായും ഗവൺമെൻ്റ് സെൻ്ററുകളിലായും സംഘടിപ്പിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ചയായിട്ടാണ് ആന വണ്ടിയിലൊരു സർകീട്ട് എന്ന പുത്തൻ ആശയത്തിന് തുടക്കം കുറിച്ചത്.ടി മുഹമ്മദ് മുസ്‌തഫ,കെ കെ ജൗഹർ,അഷറഫ് എൻ വി,കെ കെ അബ്‌ദുൾ നാസർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *