കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക 2024,25,26 പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച രാജീവ് ഗാന്ധി സേവാ ഘർ ഓഡിറ്റോറിയം രാജ്യസഭ അംഗം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം നിർവഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി അധ്യക്ഷനായി.അഡ്വ പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയായി. ആധുനിക സൗകര്യങ്ങളോടെ എയർകണ്ടീഷൻ ഉൾപ്പെടെ ഒരുക്കിയാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ഹാൾ ഉദ്ഘാടനം ചെയ്തത്.

42 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാളിന്റെ നവീകരണം പ്രവർത്തി പൂർത്തീകരിച്ചത്.
നവീകരണത്തിന്റെ ഭാഗമായി എ.സി സംവിധാനം, വിശാലമായ സ്റ്റേജും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച ടൗൺ സിസ്റ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച സൗണ്ട് സിസ്റ്റവും തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര വാസു റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് ചെയര്‍മാന്‍ എന്‍.അബൂബക്കര്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഷിയോ ലാല്‍,കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ് സുബിത തോട്ടാംഞ്ചേരി,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി.അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ബാബു നെല്ലൂളി,ടി.പി മാധവൻ,മുംതാസ്‌ ഹമീദ്,എം ജയപ്രകാശൻ, രാജിത മൂത്തേടത്ത്,ശിവദാസൻ നായർ,വാർഡ് മെമ്പർ പി.കൗലത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൻ. പി അശോകൻ, ഹംസ മാസ്റ്റർ,ഖാലിദ് കിളിമുണ്ട,അരിയിൽ മൊയ്‌ദീൻ ഹാജി ചക്രായുധൻ തളത്തിൽ തുടങ്ങിയവർ സംസാരിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമായി.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മൈമൂന കടുക്കാഞ്ചേരി സ്വാഗതവും ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *