സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്തുനേടിയതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,809.40 ഡോളര്‍ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.07ശതമാനം ഉയര്‍ന്ന് 47,958 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വിലവര്‍ധനവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *