സംസ്ഥാനത്ത് മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും.ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്.വർധിപ്പിച്ചതിന്റെ 83.75 ശതമാനം കർഷകന് നൽകും.കർഷകന് ലിറ്ററിന് 5.025 രൂപ ലഭിക്കും. വിതരണക്കാർക്കും ക്ഷീരസഹകരണ സംഘങ്ങൾക്കുമായി 5.75 ശതമാനം, ക്ഷീര കർഷക ക്ഷേമനിധി ബോർഡിന് 0.75 ശതമാനം, മിൽമക്ക് 3.50 ശതമാനം, പ്ലാസ്റ്റിക് നിർമാർജനത്തിന് 0.50 ശതമാനം എന്നിങ്ങനെയാണ് വർധിപ്പിച്ച തുകയുടെ വിഹിതം.

പാലിന് ഒപ്പം തൈര് ഉൾപ്പെടെ പാൽ ഉത്പന്നങ്ങളുടെ വിലയിലും വർധനയുണ്ടാവും. ഇളം നീല പാക്കറ്റ് പാലിന് വില 22ൽ നിന്ന് 25 ആകും. കടും നീല പാക്കറ്റിന്റെ വില 23ൽ നിന്ന് 26 ആകും. മിൽമ പശുവിൻ പാൽ 25ൽ നിന്ന് 28 ആകും.

Leave a Reply

Your email address will not be published. Required fields are marked *