കുന്ദമംഗലം മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ.ഇന്നലെ അർധരാത്രി പന്ത്രണ്ടു മാണിയോട് അടുത്താണ് കുന്ദമംഗലം ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. ആനപ്പാറയിലെ ജാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനുള്ളിലേക്കാണ് കാർ പാഞ്ഞു കയറിയത്. ഇടിച്ചു കയറിയ സ്വിഫ്റ്റ് കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഗ്ലാസ്, പ്ലൈവുഡ് തുടങ്ങിയവ വ്യാപാരം നടത്തുന്ന കടയ്ക്ക് സാരമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കടയുടമ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് വണ്ടി നമ്പർ പരിശോധിച്ച ശേഷം ആർ സി ഓണറുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് കടയുടമ നൽകിയ വിവരം. രാത്രി സംഭവിച്ച അപകടം ആയതിനാൽ നാട്ടുകാർ ആണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആളുകളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
