കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ ചെറിയ വ്യത്യാസത്തിൽ നഷ്ടമായ ഒന്നാം സ്ഥാനം ഇത്തവണ തിരിച്ചുപിടിച്ച് ഫിസ മെഹറിൻ .യു.പി വിഭാഗം ഉറുദു കവിതാലാപന മത്സരത്തിലാണ് മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ഫിസ മെഹറിൻ ഈ നേട്ടം കരസ്ഥമാക്കിയത്. ജീ വിതത്തിൻറെ ഓരോ നിമിഷവും നാളേക്ക് മാറ്റിവയ്ക്കുന്ന തലമുറക്ക് മുന്നിൽ ഇപ്പോൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്നതാണ് ജീവിതമെന്നും നന്മയിലൂന്നിയ നിമിഷങ്ങളിലൂടെ ഓരോ നിമിഷവും ജീവിതം ആസ്വാദകരമാക്കേണ്ടതിൻ്റെയും
പ്രാധാന്യം പ്രമേയമാക്കിയായിരുന്നു ഫിസയുടെ കവിതാലാപനം.പുല്ലാ ളൂർ സ്വദേശിയും ഗവൺമെൻറ് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്കൂളിലെ അധ്യാപകനും പരിശീലകനുമായ പി.എം ഫൈസലിന്റെയും ഹസീനയുടെയും രണ്ടാമത്തെ മകളാണ് ഈ കൊച്ചു മിടുക്കി.ഫൈഹ ഫാത്തിമ, ആമിന ഹൈസ,ഹില നെസൽ എന്നിവർ സഹോദരങ്ങളാണ്.മാപ്പിള കല പരിശീലകനും ഉറുദു അധ്യാപകനുമായ മൊയ്നു കൊടുവള്ളിക്ക് കീഴിലാണ് ഫിസ പരിശീലനം നേടി വരുന്നത്.