വയനാട് ഉപതെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡ്. സത്യൻ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവുമാണ് ഉണ്ടായത്. രാഹുലിൻ്റെ 5 ലക്ഷം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇത്തരം ആശങ്കകളെ ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നുലക്ഷത്തോട് അടുത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 315518 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്.

