കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ യൂ പി സർക്കാർ ചെയ്തുവെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്കയുടെ ആരോപണം ദേശീയ തലത്തില്‍ തന്നെ വലിയ ചർച്ചയായിരുന്നു
തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉയര്‍ത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം ചോര്‍ത്തല്‍ പ്രതികരണം.
പ്രിയങ്ക പരാതി നല്‍കിയില്ലെങ്കിലും സ്വമേധയാ വിഷയം പരിഗണിച്ച കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രിയങ്കയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടുകയും ചെയ്യും. പ്രിയങ്ക ഗാന്ധി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു. പ്രിയങ്കയുടെ മകന്‍ റെയ്ഹാന്‍ (21) ഫൊട്ടോഗ്രഫറാണ്. ഇന്‍സ്റ്റ അക്കൗണ്ടില്‍ ഫോട്ടോകളാണ് പ്രധാനമായി പോസ്റ്റ് ചെയ്യുന്നത്. മകള്‍ മിറായ (19) വിദ്യാര്‍ഥിയാണ്.
