ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം ഖാലിദിന് കോടതി അനുവദിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഖാലിദ് കോടതിയിൽ നിന്നും പുറത്തിറങ്ങിയത്.

ഡിസംബർ 23 മുതൽ 30 വരെ ഡൽഹിയിലെ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 20 മുതൽ ജനുവരി 3 വരെ രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയാണ് ഖാലിദ് അപേക്ഷ നൽകിയത്. എന്നാൽ ഒരാഴ്ച്ചത്തെ ജാമ്യമാണ് കോടതിയിൽ നിന്ന് ലഭിച്ചത്. 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ലെ ഡൽഹി കലാപത്തിന്റെ സൂത്രധാരനാണെന്ന് ആരോപിച്ചാണ് ഖാലിദിനെതിരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഘർഷം.

Leave a Reply

Your email address will not be published. Required fields are marked *