തൃശൂര്‍: സ്‌കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ദേശീയപാത തൃശൂര്‍ പുതുക്കാട് പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ശിവാനി (14) ആണ് മരിച്ചത്. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകളാണ്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.

റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ സുനില്‍ ചികിത്സയിലാണ്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവാനി. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി അങ്കമാലിയില്‍ വെച്ച് പൊലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *