അറിയിപ്പുകൾഗതാഗതം തടസ്സപ്പെടുംഫറോക്ക് പഴയ പാലത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ജനുവരി രണ്ടിന് രാവിലെ 10 മണി മുതൽ 12ന് രാവിലെ ആറ് മണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്നു പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നുകോഴിക്കോട് ജില്ല, വടകര താലൂക്ക് വില്യാപ്പള്ളി വില്ലേജിൽപ്പെട്ട ശ്രീ കൊറ്റ്യാംവള്ളി പരദേവത ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച് അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കുന്നതാണ്.സ്റ്റാഫ് നഴ്സ് നിയമനംകോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു. യോഗ്യത : സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സ് മിഡവൈഫറി കൗൺസിൽ രജിസ്ട്രേഷൻ. സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അനിവാര്യം. ജൂനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ ഒരു വർഷത്തെ പരിചയം അനിവാര്യം. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 27ന് രാവിലെ 11 മണിക്ക് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.ഫോട്ടോകൾ ക്ഷണിക്കുന്നുസംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്രഫോട്ടോഗ്രാഫർമാരിൽ നിന്ന് ഫോട്ടോകൾ ക്ഷണിച്ചു. മികച്ച ചിതത്തിന് യഥാക്രമം 10,000, 7,000 , 5,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. മുൻകാല സ്‌കൂൾ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകൾ ലഭിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 28 . ചിത്രങ്ങൾ അയക്കേണ്ട ഇമെയിൽ വിലാസം: kmaphotostvpm@gmail.com. കൂടുതൽ വിവരങ്ങൾക്ക് 9447225524ക്രിസ്തുമസ് വിപണി : സ്പെഷ്യൽ സ്ക്വാഡ് വിപണി പരിശോധന തുടങ്ങിക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, മറിച്ചു വില്പന, ഭക്ഷ്യവസ്തുക്കളിലെ മായം, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് വിപണി പരിശോധന തുടങ്ങി. പച്ചക്കറി, പലവ്യഞ്ജനം, ഹോട്ടലുകൾ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള 169 മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 22 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിനു തന്നെ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിലവിവര പട്ടിക പൊതുജനം കാണത്തക്ക വിധം പ്രദർശിപ്പിക്കുന്നതിനും അധികവില ഈടാക്കാതിരിക്കുന്നതിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് വരും ദിവസങ്ങളിലും പരിശോധന തുടരും. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കളർ ഫുള്ളായി ചിത്രരചനാ മത്സരംവർണങ്ങളുടെ മാരിവില്ല് വിതറി കുരുന്ന് ഭാവനകൾ അഴകു വിടർത്തിയ ചിത്രരചന മത്സരം ശ്രദ്ധേയമായി. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരം സംഘടിപ്പിച്ചത്. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി മുൻ എംഎൽഎ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. എൽപി വിഭാഗം വിദ്യാർഥികൾക്ക് ക്രയോൺസ് പെയിന്റിംഗും, യുപി, എച്ച്എസ്, എച്ച്എസ്, പൊതുവിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ എന്നിങ്ങനെയുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.വിവിധ വിഭാഗങ്ങളിലായി 200 ഓളം പേർ രചനാ മത്സരത്തിൽ പങ്കെടുത്തു. ഡിസംബർ 26 മുതൽ 29 വരെ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കൗൺസിലർ എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ടി ഷാജി ആശംസയർപ്പിച്ച് സംസാരിച്ചു.ജില്ലാതല അങ്കണവാടി കലോത്സവം, ‘കിളിക്കൊഞ്ചൽ’ 26 മുതൽജില്ലാതല അങ്കണവാടി കലോത്സവം-കിളിക്കൊഞ്ചൽ 2023-ഡിസംബർ 26, 27 തീയതികളിൽ നടുവണ്ണൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.അങ്കണവാടി, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ സംഘടിപ്പിച്ച കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളാണ്ജില്ലാതലത്തിൽ മാറ്റുരയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്,ജില്ലാ വനിതാശിശു വികസന ഓഫീസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകോഴിക്കോട് താലൂക്കിലെ വേണ്ടൂർ മഹാദേവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരംഅർഹരായ തദ്ദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷകൾജനുവരി എട്ടിന് വൈകീട്ട് 5 മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡിന്റെവെബ്സൈറ്റായ www.malabardevaswom.kerala.gov.in ലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *