മദ്യലഹരിയിൽ അമ്മാവനെ ഉപദ്രവിച്ചു, പോലിസ് എത്തി കാര്യം തിരക്കിയതിന് പിന്നാലെ പോലീസിനെതിരെ മറ്റൊരു പരാതി നൽകി പതിനേഴുക്കാരൻ.കൃഷ്ണമൂർത്തി എന്നൊരാളുമായി
മദ്യപിക്കുകയും ഇത് ചോദ്യം ചെയ്ത അമ്മാവനുമായി വഴക്കാവുകയും ആണ് ഉണ്ടായത്. അമ്മാവനെ ഉപദ്രവിച്ചു വഴക്ക് മറ്റൊരു തലത്തിൽ എത്തിയപ്പോൾ അമ്മാവന്റെ ഭാര്യ കുന്ദമംഗലം പോലീസിൽ വിവരം അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആളായതിനാൽ കാര്യങ്ങൾ സംസാരിച്ചു തീർക്കാൻ പോലീസ് തീരുമാനിച്ചു. എന്നാൽ പോലീസിനെ അസഭ്യം പറയുകയും മറ്റുമാണ് പതിനേഴുക്കാരൻ ചെയ്തത്. കൂടാതെ തിരുവമ്പാടികാരനായ ഇയാൾ തിരുവമ്പാടി പോലീസിൽ കുന്ദമംഗലം പോലീസിനെതിരെ പരാതി നൽകി. ആനക്കാപൊയിൽ സ്വദേശിയായ പതിനേഴുക്കാരന്റെ അച്ഛന്റെ പേരിൽ പല കേസുകളും ഉണ്ട്. ഇതേ തുടർന്നാണ് ഇയാൾ അമ്മാവന്റെ വീട്ടിൽ എത്തിയത്. മൈനർ ആയതിനാൽ ഉപദേശിക്കാൻ തയ്യാറായ പോലീസിനെ വെല്ലുവിളിക്കുകയും മറ്റും ചെയ്ത ഇയാൾ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിൽ എത്തിക്കാൻ ആണ് പോലീസിനെതിരെ പരാതി നൽകിയതെന്നാണ് നിഗമനം.
