തൃശൂര്‍: ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണത്തില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ എസ്.സി. എസ്.ടി കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് മര്‍ദനത്തിന് പിന്നാലെയാണ് വിനായകന്റെ മരണമെന്ന് ചൂണ്ടിക്കാട്ടി വിനായകന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നില്ല. ക്രൈംബ്രാഞ്ചാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താതെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത് ഇതിനെതിരെയാണ് വിനായകന്റെ പിതാവ് ഹരജി നല്‍കിയത്.

2017 ജൂലൈയിലായിരുന്നു വിനായകന്റെ മരണം. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം. ഒരു സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയത് വിനായകനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് പൊലീസിന്റെ പീഡനത്തെത്തുടര്‍ന്നാണെന്ന് പിന്നീട് ബന്ധുക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *