മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട്ടിലെ മൂന്നാം ക്ലാസുകാരിയുടെ സ്നേഹസമ്മാനം. മധുര വേദിക്ക് വിദ്യാശ്രമം സി ബി എസ് ഇ സ്കൂളിൽ പഠിക്കുന്ന ആൻഞ്ചലിൻ മിഥുനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 444 രൂപയുടെ ചെക്ക് നൽകിയത്.

സി എം ഡി ആർ എഫി ലേക്ക് സംഭാവന നൽകിയതിനൊപ്പം മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ നേർന്നുളള കത്തും ആൻഞ്ചലിൻ മിഥുന എഴുതി.

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ഇടപെടലും കേരളത്തോടുള്ള അർപ്പണ മനോഭാവവും ശ്രദ്ധിക്കാറുണ്ടെന്ന് മൂന്നാം ക്ലാസുകാരി കത്തിൽ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കൾ മുഖ്യമന്ത്രിയായ താങ്കളെ റോൾ മോഡൽ ആക്കാനാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ സേവിക്കാൻ ജില്ലാ കളക്ടർ പദവിയിൽ എത്തണമെന്നാണ് തൻ്റെ ആഗ്രഹം – ആൻഞ്ചലിൻ മിഥുന കത്തിൽ പറഞ്ഞു.

മധുര ഓമച്ചിക്കുളം ന്യൂ നാദം റോഡിലെ A 10 ജയഭാരത് ഹോമിലെ ഡോ. വി എം വിജയ ശരവണൻ്റെ മകളാണ് ആഞ്ചലിൻ മിഥുന.

Leave a Reply

Your email address will not be published. Required fields are marked *