തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം നടി ശോഭനയുടെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ താരം മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, എന്നാല്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്കാന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംഘവും ഡല്‍ഹിയിലെത്തി. രാത്രി ഏഴു മണിക്കാണ് ഔപചാരിക ചര്‍ച്ച. കെ സുരേന്ദ്രനൊപ്പം സംഘടന സെക്രട്ടറി കെ സുഭാഷും മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്, കുമ്മനം രാജ ശേഖരന് എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തുമാണ് പട്ടികയില്‍ അനിശ്ചിതാവസ്ഥയുള്ളത്.
