തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന ഭീഷണിയും വിഡി സതീശന്‍ മുഴക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പിന്നാലെ വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇടപെട്ടു.

നേതാക്കളുടെ പരസ്യമായ തര്‍ക്കം വരാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഡി സതീശന്‍ രാജി ഭീഷണി മുഴക്കിയെന്നത് മാദ്ധ്യമസൃഷ്ടിയാണെന്നാണ് സുധാകരന്‍ പറയുന്നത്. വിഡി സതീശന് നീരസമുണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും സുധാകരന്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിലെത്താന്‍ വിഡി സതീശന്‍ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *