ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ രണ്ടു ദിനം മാത്രം ശേഷിക്കെ ഇന്ന് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം രാജി വെച്ച് ധോണി. ചെന്നൈ സൂപ്പർ കിങ്സിനെ ഇനി ജഡേജ നയിക്കും.

ധോണി സ്ഥാനംമൊഴിയാന്‍ സ്വയം തീരുമാനിച്ചുവെന്നും അദ്ദേഹത്തിന്റെ തീരുമാനപ്രകാരം രവീന്ദ്ര ജഡേജയെ പുതിയ നായകനാക്കിയെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചത്. ഈ സീസണിലും അതിനു ശേഷവും ധോണി ചെന്നൈയ്‌ക്കൊപ്പം തന്നെ തുടരുമെന്നും കുറിപ്പില്‍ പറയുന്നു.

2008-ലെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്ന ധോണി ടീമിനെ 12 സീസണുകളിലായി 174 മത്സരങ്ങളില്‍ നയിക്കുകയും ടീമിനെ നാലു തവണ ജേതാക്കളാക്കുകയും ചെയ്തു. 2012-ലാണ് രവീന്ദ്ര ജഡേജ ചെന്നൈ ടീമിലെത്തുന്നത് . അന്നു തൊട്ടു താരം ടീമിന്റെ വിശ്വസ്ത ഓള്‍റൗണ്ടറാണ്. ചെന്നൈ . ധോണിയുടെ അഭാവത്തില്‍ ഏതാനും മത്സരങ്ങളില്‍ നായകന്റെ തൊപ്പി അണിഞ്ഞിട്ടുള്ള സുരേഷ് റെയ്‌നക്ക് ശേഷം ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ താരമാണ് ജഡേജ.

കഴിഞ്ഞ തവണ ധോണിക്കു കീഴില്‍ നാലാം കിരീടം നേടിയ ചെന്നൈ ഈ സീസണിനു മുന്നോടിയായി നിലനിര്‍ത്തിയ നാലു താരങ്ങളില്‍ രണ്ടുപേര്‍ ധോണിയും ജഡേജയുമായിരുന്നു. യുവതാരം റുതുരാജ് ഗെയ്ക്ക്‌വാദ്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി എന്നിവരാണ് മറ്റു രണ്ടുപേര്‍. കിരീടം നിലനിര്‍ത്തുകയെന്നതാകും പുതിയ നായകന്‍ രവീന്ദ്ര ജഡേജയുടെ ലക്ഷ്യം. മാര്‍ച്ച് 26-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ചെന്നൈയില്‍ ഇനി ജഡേജ യുഗത്തിനു തുടക്കം കുറിക്കും. വാങ്ക്‌ഡെയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുകളുമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ചെന്നൈയുടെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *