നിയമസഭ തെരഞ്ഞെടുപ്പ് 2026ന് മുന്നോടിയായി വോട്ടര്‍ പട്ടിക ശുദ്ധികരിക്കുന്നതിന്റെ ഭാഗമായി കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എല്ലാ മണ്ഡലങ്ങളിലും ഇനിയും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ച് ലിസ്റ്റ് എത്രയും പെട്ടെന്ന് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റ് (ബിഎല്‍എ), ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)തല യോഗം പൂര്‍ത്തിയായി വരികയാണെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ശീതള്‍ ജി മോഹന്‍ അറിയിച്ചുമരണപ്പെട്ടവര്‍, സ്ഥിരമായി താമസം മാറിയവര്‍, കാണാതായവര്‍ എന്നിവരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. മാര്‍ച്ച് 31 നകം യോഗങ്ങള്‍ പൂര്‍ത്തിയാക്കും.ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ പി എന്‍ പുരുഷോത്തമന്‍, ഇ അനിത കുമാരി, പി പി ശാലിനി, വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *