പാലക്കാട് കൊല്ലങ്കോട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായപെൺകുട്ടിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് യുവതിയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം.തുടര്‍ന്ന് മുറിയില്‍വെച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. രണ്ടു പേര്‍ക്കും അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *