മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയില്‍ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞും വീണുമരിച്ചു.മലപ്പുറം – വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍ വെച്ച് പരപ്പൻ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിൻ്റെ കുട്ടിയുമാണ് മരിച്ചത്. തേന്‍ ശേഖരിക്കുന്നതിനിടെ രാജന്‍ മരത്തില്‍ നിന്ന് വീഴുകയായിരുന്നു. രാജന്‍ വീഴുന്നത് കണ്ടാണ് ബന്ധുവായ സ്ത്രീ ഓടിവന്നത്. അതിനിടെ യുവതിയുടെ കൈയില്‍ നിന്ന് ആറുമാസം പ്രായമുള്ള കുട്ടി നിലത്തുവീണ് മരിച്ചു.നിലമ്പൂര്‍ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്. മൃതദേഹങ്ങള്‍ വനം വകുപ്പ് ഫയര്‍ഫോഴ്‌സും വനം വകുപ്പും ചേര്‍ന്ന് മൃതദേഹം പുറത്തെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *