ഇടുക്കിയിൽ വീണ്ടും കാട്ടാന വീട് തകർത്തു;ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം രൂക്ഷം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടും വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു. ഇന്നലെ കോളനിയുടെ സമീപം തമ്പടിച്ചിരുന്ന ചക്കക്കൊമ്പനാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.
ആനയുടെ സാമീപ്യം മനസിലാക്കിയ ലീല മോട്ടോർ സ്ഥലത്തേക്ക് ഇന്നലെ തന്നെ മാറിയിരുന്നു.

രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്. നടപടികൾ ഉണ്ടാകാത്തതിൽ വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധം നാട്ടുകാർക്ക് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *