കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പശ്ചിമ കൊച്ചിയിലെ ‌കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയതെന്നാണു റിപ്പോർട്ടുകൾ . കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്.

രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് 5ന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *